Thursday, May 3, 2012

നിലാവും നിലവിളക്കും

നിലാവും നിലവിളക്കും
ഒരുപോലെ തെളിഞ്ഞ 
ആ സന്ധ്യയില്‍
ആരോയോ തേടി 
മനസ്സും സഞ്ചരിച്ചു.

മൈലുകള്‍ താണ്ടി,
കുന്നും മലകളും കടന്നു,
ചലിച്ചുകൊണ്ടേയിരുന്നു.

എത്ര വേഗമാണ്
മനസ്സ്  സഞ്ചരിക്കുന്നത്

കല്ലും മുള്ളും നിറഞ്ഞ പാതകള്‍
എന്‍ കണ്ണില്‍ ബാഷ്പമായി ഒഴുകി,
പച്ച നിറമണിഞ്ഞ പുല്‍ത്തകിടികള്‍
എന്‍ മുഖം പ്രസന്നമാക്കി,
മഴയുടെ ആരവം
ദാരിദ്ര്യം പോലെ മുഴച്ചു നിന്നു,
ഇരവിന്റെ ഭീകരത
കാര്‍മേഘംപോല്‍ നിഴലിച്ചു, 
ഭാവങ്ങള്‍ പലതു മിന്നിമറഞ്ഞു
എന്‍ വദനത്തില്‍.

അപ്പോളും മനസ്സ്
സഞ്ചരിച്ചുകൊണ്ടേയിരുന്നു 
നിലാവും നിലവിളക്കും
ഒരുപോലെ തെളിഞ്ഞ 
ആ സന്ധ്യനേരത്ത്..