Sunday, February 5, 2017

അച്യുതന്‍ ഏലിയാസ് ചിത്രം





അച്യുതന്‍ ഒരു പക്കാ മലയാളി, കുളി പല്ലുതേപ്പ്, പരദൂഷണം, എട്ടുമണി ചര്‍ച്ച, സോഷ്യല്‍ മീഡിയ പ്രതിഷേധി, വൈകിട്ട് രണ്ടു എണ്ണം അങ്ങനെ ഒരു പക്കാ മലയാളി.

പക്ഷേ ഒരു പ്രശ്നം, അച്യുതന്‍ ആ പേര് മൂപ്പര്‍ക്ക് അത്ര പ്രിയം പോര! എന്നാ പിന്നെ ഇനിഷ്യല്‍ ഒകെ ചേര്‍ത്ത് ഒരു ഷോര്‍ട്ട് നെയിം, ഈ സഖാവ് വി. എസ്. എന്നൊക്കെ പറയുന്ന പോലെ ആക്കാമെന്നു വെച്ചാല്‍ അത് ഓള്‍റെഡി ബുക്ക്ഡ് ആയി പോയി ഇനിയെന്ത് എന്ന് ചിന്തിച്ചു കുണ്ഠിതപ്പെട്ടു ഇരിക്കുമ്പോളാണ് ഞാന്‍ സജസ്റ്റ് ചെയ്തത്ത്! ഇന്ദുലേഖ അല്ലെ കേട്ടോ, അല്ലെങ്കിലും ഞാന്‍ അത്തരക്കാരനല്ല.

ചിത്രം! അതായിരുന്നു ആ പേര്.

കേട്ടപ്പോള്‍ ഒരു ഗുമില്ല എന്ന് മൂപ്പര്‍ക്ക് തോന്നി. എന്തോക്കയോ  പറഞ്ഞു ഞാന്‍ അവസാനം സമ്മതിപ്പിച്ചു, കൂട്ടിനു നമ്മുടെ സ്വന്തം വി.എസ്.ഓ.പി ഉണ്ടാരുന്നു എന്നതാണ് പരനാ.......!!!
ഓ ക്ഷമിക്കണം, പരമ സത്യം എന്നാ ഞാന്‍ ഉദ്ദേശിച്ചേ, സോഷ്യല്‍ മീഡിയ - വാര്‍ത്ത‍ ചാനല്‍ എഫക്റ്റ് ആണേ ദയവുചെയ്തു മാപ്പാക്കണം.

അങ്ങനെ ആ പേരിടീല്‍ ചടങ്ങ് ഞങ്ങള്‍ തീര്‍ത്തു,
ചിതം! വിചിത്രമാകാതിരുന്നാല്‍ മതിയാരുന്നു.

"മദ്യത്തില്‍ മുങ്ങിയ മാമോദീസയിലൂടെ അച്ചുതാ നീ ഇന്നുമുതല്‍ ചിതം എന്ന് അറിയപെടും."
മദ്യം മദ്യമെന്നും.

അതിരാവിലെ എന്നെ എടുക്കു എടുക്കു എന്ന് നിലവിളിക്കുന്ന മൊബൈല്‍ ആണ് എന്നെ ഉണര്‍ത്തിയത്.

ചിതം കാളിംഗ്..

ങേ? - ഇതാരപ്പാ അത് എന്തിട്ടു കൂശ്മാണ്ടം ആണോ? ഒട്ടും മടിക്കാതെ ഫോണ്‍ എടുത്തു.

ഹലോ.. ആരാ?

ഞാനാ?

ആഹാ നീയോ നീ എപ്പോ പടമായി അല്ല ചിത്രം.

ഇറ്റ്‌ ഷോവ്സ് ലൈക്‌ ദിസ്‌ ഇന്‍ മൈ മൊബൈല്‍ എന്നൊക്കെ കാച്ചാന്‍ മനസുപറഞ്ഞു പിന്നെ ഇംഗ്ലീഷ് കുത്തിതിരുകിയ മലയാളം പടം പോലെ ആയാലോ? വേണ്ട, എന്ന് ഉപബോധ മനസ്സ് പറഞ്ഞു ബോധം ഉള്ളപോള്‍ അത് പറയുന്നത് കേള്‍ക്കണമല്ലോ.

ബോധംപോകുമ്പോള്‍ ആരും പറയുന്നതും കേള്‍ക്കാറില്ലലോ.
നീയല്ലേ ഇന്നലെ എന്നെ മാമോദീസ മുക്കിയതും പടമാക്കിയതും അല്ല ചിത്രം ആക്കിയതും.

ഹും - ഒരു മൂളല്‍ മതി അതാ നല്ലത് ഇല്ലെങ്ങില്‍ ചിലപോ തടി കേടാകും.
എന്തായാലും ഞാന്‍ ആ പേര് സ്വീകരിച്ചു രാവിലെതന്നെ വേറെ ഒരു ബ്ലോഗ്‌ കൂടി തുടങ്ങി അതില്‍ ഈ തൂലിക നാമം അങ്ങ് വെച്ചു. ഇനി വേണം കുറച്ചു കര്യങ്ങള്‍ എഴുതണം. എഴുതി തകര്‍ക്കണം. തീപാറും...

ദൈവമേ പോക ആകാതിരുന്നാല്‍ മതിയാരുന്നു.
എന്ത് ഞാന്‍ ദൈവത്തിനെ വിളിച്ചോ കുറച്ചു കാലം മുന്‍പ് ഞാന്‍ നിരീശ്വരവാദി ആയകാര്യം ഞാന്‍തന്നെ മറന്നു പോയി. അതും ഒരു ട്രെന്‍ഡ് ആണല്ലോ..

ഞാന്‍ നിരീശ്വരവാദി! ഞാന്‍ നിരീശ്വരവാദി! ഞാന്‍ നിരീശ്വരവാദി! മനസ്സില്‍ പറഞ്ഞു അങ്ങ് ഉറപ്പിച്ചു.

എങ്കില്‍ അച്ചുതാ അല്ല ചിതം നീ എഴുതി പൊളിക്ക് ഞാന്‍ ലൈകും കമന്‍റും ഒക്കെ ഇടാം. നമുക്ക് മാക്സിമം ഇതു പ്രോമോട്ട് ചെയാം.

എല്ലാം നേരയാകും നീ വിഷമികണ്ട. ങേ! ഇതെന്തിനാ ഇപ്പൊ ഞാന്‍ ഇങ്ങനെ പറഞ്ഞെ? ഞാന്‍ അല്ല ഇന്നലത്തെ വി. എസ്. ഓ. പി. ആയിരിക്കും.
ആദ്യത്തെ ബ്ലോഗ്‌ പോസ്റ്റും ഞാന്‍ എഴുതി, ലിങ്ക് അയച്ചു തരാം നീ ഒന്ന് പോസ്റ്റ്‌ ചെയ് എനിക്ക് ഒരു ചമ്മല്‍ ചിലപ്പോ സ്വയം പ്രൊമോഷന്‍ ആയിട്ടു ആള്‍ക്കാര്‍ക്ക് തോന്നിയാലോ?

ശരിയാണ് നമ്മള്‍ എന്ത് ചെയ്താലും മറ്റുള്ളവരെക്കൂടെ പരിഗണിക്കണം. അവര്‍ക്ക് ഒരു ചുക്കും ഇല്ലെങ്കില്‍പ്പോലും. കണക്കു പ്രകാരം പറഞ്ഞാല്‍ സെക്കണ്ടിന്റെ ആയിരത്തില്‍ ഒരംശം പോലും അവര്‍ നമ്മളെ പറ്റി ചിന്തിക്കുന്നില്ല എന്നതാണ് സത്യം.

നീ ലിങ്ക് അയയ്ക്കു മച്ചു ഞാന്‍ ഷെയര്‍ ചെയാം. ദൈവമേ  കൂതറ പോസ്റ്റ്‌ ഒന്നും ആവാതിരുന്നാല്‍ മതിയാരുന്നു. ഞാന്‍ ഷെയര്‍ ചെയ്താല്‍ എന്‍റെ ഫ്രണ്ട് ലിസ്റ്റില്‍ ഉള്ളവര്‍ എന്ത് വിചാരിക്കുമോ ആവോ. വായിച്ചു നോക്കാം കൊള്ളാമെങ്കില്‍ ഷെയര്‍ ചെയാം.

ങേ വീണ്ടും ദൈവം ഇങ്ങേരു ഇടക്ക് ഇടക്ക് എന്തിനാ ഇങ്ങോട്ട് കേറി വരുന്നേ ഈ നിരീശ്വരവാദിയെ നാണം കെടുത്താനായിരിക്കും

വീണ്ടും എന്തൊക്കയോ പറഞ്ഞുകൊണ്ടേയിരിക്കുന്നു ദുഷ്ടന്‍ ഫോണ്‍ വെക്കുന്നില്ലലോ. പ്രഭാത കര്‍ത്തവ്യങ്ങള്‍ ഉണ്ടെന്നുള്ളത് വയര്‍  ഒര്മിപ്പിച്ചുകൊണ്ടേയിരുന്നു.

ശരി അപ്പൊ ഞാന്‍ ഷെയര്‍ ചെയ്തിട്ട് വിളിക്കാം. ഒരു വിധത്തില്‍ ഫോണ്‍ കട്ട്‌ ചെയ്തു.

ഫോണും എടുത്ത് നേരെ ശൗചാലയത്തിലേക്ക്. മോദി ഭഗവാന്റെ പരസ്യം കണ്ടിട്ടല്ലകെട്ടോ പണ്ടേ വീട്ടില്‍ ശൗചാലയമുണ്ട്.
കുത്തിയിരുന്ന് ആ പോസ്റ്റ്‌ മുഴുവന്‍ വായിച്ചു തീര്‍ത്തു. കൊള്ളം ഉഗ്രന്‍ ഇതു ഷെയര്‍ ചെയ്തിട്ട് തന്നെ കാര്യം, ചിതം അങ്ങനെ എന്‍റെ എഫ്. ബി. വാളില്‍ക്കൂടെ ലോകത്തിനു മുന്നിലേക്ക്‌ അതും ശൗചാലയത്തില്‍നിന്നും. തുടക്കം ഗംഭീരം.

ആഹാ!  ലൈക്‌ വന്നു, കമന്റ്‌ വന്നു എല്ലാം സ്ഥിരം കഷികള്‍. അങ്ങോട്ടും ലൈക്‌ കിട്ടാന്‍ ഉള്ള സ്നേഹം മാത്രം. കമന്റ്‌ ആണ് അതിലും മാരക കോമഡി

കൊള്ളം

ഗംഭീരം

കാലാനുസൃതമായ ഒന്ന്

പക്ഷേ ആരും ഈ ചിത്രം ആരാണ് ഇന്നും എന്തുകൊണ്ട് ഇങ്ങനെ ഒരു പേര് എന്നും മാത്രം ചോദിക്കുനില്ല.

ആ നോക്കാം ആരെങ്കിലും ചോദിക്കാതിരിക്കില്ല..

നേരം

ഒന്‍പത് - ഓഫീസ് ടൈം

പത്ത് - ചായകുടി

പന്ത്രണ്ടര ടു ഒന്നര - ഊണ്

നാല് ടു അഞ്ച് - ചായ കുടി

അങ്ങനെ സൂചി നടന്നു നീങ്ങി ആറില് എത്തിയപ്പോള് ദാ വരുന്നു വീണ്ടും

ചിത്രം കാളിംഗ്...

ഹ പറ മച്ചു

വൈകിട്ടെന്താ പരിപാടി

നമുക്ക് റൂമില്‍ കൂടാം ഇന്നലത്തെ ബാക്കി ഇരിപ്പുണ്ട്

അത് മതിയോ? ഈരണ്ടെണ്ണം വെച്ചു ഉണ്ട്, ഇല്ലെങ്കില്‍ ഒരു പൈന്റെ കൂടെ മേടിച്ചോ.

ശേഷം റൂമില്‍.

ചിത്രത്തിന് ഫസ്റ്റ് ഡേ നല്ല കളക്ഷന്‍ ഇല്ലാത്തതിന്റെ ഒരു നിരാശ അച്ചുതന് ഉണ്ടായിരുന്നു, ഇപ്പൊ കളക്ഷന്‍ റെക്കോര്‍ഡ്‌ ആണല്ലോ ട്രെന്‍ഡ്.
വിഷമം പങ്കുവെച്ചു, പോംവഴി ആലോചിച്ചു, കുപ്പിയിലെ അളവ് കുറഞ്ഞു, അവസാനം അത് കാലിയായിരിക്കുന്നു.

ചിതം ആ പേരു അത്രപോര - അച്ചു വിതുമ്പി,

ശ്... അരുത് അച്ചു അരുത്

ചിത്രം അച്ചുതാ നമുക്കെ ഒന്നുടെ മാമോദീസ മുങ്ങാം പുനര്‍പ്പേര്  സ്വീകരിക്കാം കുറച്ചു കൂടെ നല്ലത്. എന്തു പറയുന്നു

അതെ ചിതം ഒരു ഗും ഇല്ല മാറ്റിപ്പിടിക്കാം, നീ തന്നെ ഒരെണ്ണം പറ..

ആലോചിച്ചു തലപുണ്ണാക്കി... ഒന്നും കിട്ടിയില്ല.. അവസാനം കിട്ടി...
പുതിയപേര് പുതിയ ബ്ലോഗ്‌, പുതിയ പോസ്റ്റ്‌. ഷെയര്‍, ലൈക്‌ കമന്റ്‌. കൊള്ളം ഈ കളി.

നാമകരണം ഒരു തുടര്‍ പ്രക്രീയപോലെ പോയ്കൊണ്ടിരുന്നു. കൂടെ ബ്ലോഗ്‌ പോസ്റ്റ്‌ കമന്റ്‌ ലൈക്‌ ഷെയര്‍.

അല്ലെങ്കിലും ഒരു പേരിലൊക്കെ എന്തിരിക്കുന്നു...

No comments: