Saturday, April 1, 2023

അടരുവാൻ വയ്യ


 










എന്നെ തിരയുന്നു ഞാൻ 

എവിടേയോ സ്വയം  നഷ്ടമായി 

പൊതുഇടകൾ എന്നെ ഭയപ്പെടുത്തുന്നു

ലക്ഷ്യബോധം മറഞ്ഞു തുടങ്ങി 


എഴുത്തു വായന സംവാദം 

എല്ലാം കൊഴിഞ്ഞു പോയി 


ഞാൻ എന്നെത്തന്നെ ശ്രെദ്ധിക്കാതെയായി

സ്നേഹം കരുണ അബുകമ്പ 

എല്ലാം ഇന്ന് അരോചകം 


മനസ്സ് അറിയുക, കൂടെ ഉണ്ടാവുക 

എല്ലാം എൻ്റെ പ്രതീക്ഷകൾ മാത്രം 


പറക്കമുറ്റാത്ത മൂന്നു കുരുന്നുകൾ 

അതോർക്കുമ്പോൾ ഈ കെട്ട് പൊട്ടിക്കുവാനും തോന്നുന്നില്ല 

ഞാനെന്ന അത്താണി 


തെറ്റുപറ്റി 

ജീവിതം കെട്ടിപ്പടുത്തതിൽ തെറ്റ്പറ്റി 

പഴിചാരാം എൻ പ്രതീക്ഷകളെ 


ഉറ്റവരെയും ഉടയവരെയും 

കാണുവാൻ വയ്യാതായി 


സഹതാപങ്ങൾ, കുറ്റപ്പെടുത്തലുകൾ 

ഒറ്റപെടുത്തലുകൾ വയ്യ 


ഒളിച്ചോടിവാൻ ത്രാണിയില്ല 


ഉറക്കം, അതിനും യോഗമില്ല


വെറുമൊരു ഉപകരണത്തെ മാത്രം 

ധനസമ്പാദനത്തിനുള്ള ഉപകരണം 


നെഞ്ചിലെ  കല്ല് എത്രനാൾ താങ്ങുമെന്നറിയില്ല 

ജാരാനരകൾ വേഗമെത്തിയപോലെ 


അടരുവാൻ വയ്യ 

അടരുവാൻ വയ്യ 

അടരുവാൻ വയ്യ 


ദൂരങ്ങൾ താണ്ടണം 

കുരുന്നുകളെ മരമാക്കണം 

ചിറകടിച്ചു പറക്കുന്നത്

കൺകുളിർക്കെ കാണണം 


അടരുവാൻ വയ്യ 

അടരുവാൻ വയ്യ 

അടരുവാൻ വയ്യ 


2 comments:

Anonymous said...

മരമാകണം തണൽ മരമാകണം തളർന്നു വീഴാൻ പോകുന്ന പിൻ തലമുറക്ക് ..... വീണ്ടും കാൽപനികതയുടെ ലോകത്ത് ഹൃദയത്തിൽ നിന്നുള്ള എഴുത്ത്

Anonymous said...

നമുക്ക് നാമേ പണിവതു നാകവും നരകവും,